Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇതെന്ത് സ്‌കൂളാണപ്പാ.. രാഹുല്‍  ഗാന്ധി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി 

കല്‍പറ്റ- ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് എം.പി.രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പൊതുവിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം. 
ഭാവി വാഗ്ദാനമാകേണ്ടിയിരുന്ന ബാലികയ്ക്കാണ് ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റത്. വയനാട്ടിലെ പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ് ബത്തേരി സര്‍വജന സ്‌കൂള്‍. ഈ വിദ്യാലയത്തിലെ അടിസ്ഥാന സൗകര്യങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണം. മറ്റു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും പരിശോധനയ്ക്കു വിധേയമാക്കണം. വയനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിന് എം.പി ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു. 


 

Latest News