സി.വി സുലൈമാന്‍ ഹാജി അന്തരിച്ചു

മാഹി - ലീഗ് പുതുച്ചേരി സംസ്ഥാന സ്ഥാപക പ്രസി ഡണ്ടും, നാഷണല്‍ കൗണ്‍സില്‍ അംഗവും, പുതുച്ചേരി സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സ്ഥാപക നേതാവും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, മയ്യഴിയിലെ മുസ്ലിം ലീഗിന്റെ സ്ഥാപകനുമായ മഞ്ചക്കലിലെ          സി.വി.സുലൈമാന്‍ ഹാജി ( 68 ) വ്യാഴാഴ്ച പുലര്‍ച്ചെ നിര്യാതനായി.
പൂഴിത്തല ജുമാ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടരി, ചാലക്കര ജുമാ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, മഞ്ചക്കല്‍ ജുമാ മസ്ജിദ് കമ്മിറ്റി വൈ :പ്രസിഡണ്ട് എനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാഹി ഗവ: ജനറല്‍ ആശുപത്രി വികസന സമിതി, സിവില്‍ സപ്‌ളൈസ് കമ്മിറ്റി, അംഗവും, മാഹി പ്രസ്സ് ക്ലബ്ബിന്റെ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിരവധി സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ സാരഥിയാണ്.
പരേതനോടുള്ള ആദരസൂചകമായി മാഹിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കടകമ്പോളങ്ങളടച്ച് ഹര്‍ത്താലാചരിച്ചു. 


 

Latest News