Sorry, you need to enable JavaScript to visit this website.

ഹൂത്തികൾ യുദ്ധവിമാനം  തകർത്തിട്ടില്ലെന്ന്  സഖ്യസേന

റിയാദ് - സഖ്യസേനക്കു കീഴിലെ എഫ്-15 ഇനത്തിൽ പെട്ട പോർവിമാനം ഹൂത്തി മിലീഷ്യകൾ തകർത്തിട്ടില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഹൂത്തികൾ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണ്. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് സഖ്യസേനാ വിമാനം തകർക്കാൻ ഹൂത്തികൾ വിഫല ശ്രമം നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാണ് സഖ്യസേനക്കു കീഴിലെ എഫ്-15 പോർവിമാനം തങ്ങൾ തള്ളിയിട്ടെന്ന് ഹൂത്തികൾ വാദിച്ചത്. ഹൂത്തി ഭീകരരുടെ പുതിയ അവകാശവാദം കാര്യങ്ങൾ വളച്ചൊടിക്കുന്നതിന് അവർ പിന്തുടരുന്ന പ്രവർത്തന ശൈലിയുടെ തുടർച്ചയാണെന്നും സഖ്യസേനാ വക്താവ് പറഞ്ഞു. 

Latest News