Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിയെ കൊലപ്പെടുത്തിയ സൗദി യുവാവ് അറസ്റ്റിൽ

അബഹ - അൽഅംവാഹിൽ പാക്കിസ്ഥാനിയെ കൊലപ്പെടുത്തിയ സ്വദേശി യുവാവിനെ അസീർ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ അൽഅംവാഹിൽ നിയമ ലംഘകർക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡിനിടെയാണ് പ്രതി അറസ്റ്റിലായത്. ഏഴു തോക്കുകളും 17 വെടിയുണ്ടകളും 35,066 ലഹരി ഗുളികകളും 1860 വിദേശ മദ്യക്കുപ്പികളും മൂന്നര കിലോയോളം ഹഷീഷും റെയ്ഡിനിടെ കണ്ടെത്തി. 

 

Latest News