Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൈദ്യശാസ്ത്ര സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നു

തിരുവനന്തപുരം- സംസ്ഥാനത്ത് നൂതന മെഡിക്കല്‍ സാങ്കേതിക വിദ്യയും ആരോഗ്യ പരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഈ രംഗത്ത് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വൈദ്യശാസ്ത്ര സംബന്ധമായ സാങ്കേതിക വിദ്യയുടെയും, ആധുനിക ഉപകരണങ്ങളുടെയും കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് കെ.എം.ടി.സി രൂപീകരണത്തിന്റെ ലക്ഷ്യം. കെ.എം.ടി.സിയുടെ ഉപദേശകനും സ്‌പെഷ്യല്‍ ഓഫീസറുമായി കുസാറ്റ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്തിനെ നിയമിക്കാന്‍ തീരുമാനിച്ചു. കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക്) മുന്നോട്ടു വെച്ച പരിപാടിയാണ് മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം.
അന്താരാഷ്ട്ര വിപണിയില്‍ മത്സരക്ഷമതയുള്ള മുന്‍നിര മെഡിക്കല്‍ സാങ്കേതിക വിദ്യകളും ആരോഗ്യപരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തിനുമുള്ള സൗകര്യം സംരംഭകര്‍ക്കും കമ്പനികള്‍ക്കും കണ്‍സോര്‍ഷ്യം ഒരുക്കികൊടുക്കും. വ്യാപാര സാധ്യത കുറഞ്ഞതും എന്നാല്‍ സാമൂഹിക പ്രസക്തിയുള്ളതുമായ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ക്ക് കണ്‍സോര്‍ഷ്യം പിന്തുണ നല്‍കും. മെഡിക്കല്‍ സാങ്കേതിക രംഗത്തെ വ്യവസായ പ്രമുഖരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഉതകുന്ന വിദഗ്ധ തൊഴില്‍സേനയെ വളര്‍ത്തിയെടുക്കുക എന്ന തും കണ്‍സോര്‍ഷ്യത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. വൈദ്യശാസ്ത്ര ഗവേഷണ രംഗ ത്തെ പ്രമുഖ സ്ഥാപനങ്ങളായ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, കുസാറ്റ്, കേരള ആരോഗ്യ സര്‍വകലാശാല മുതലായ സ്ഥാപന ങ്ങളുടെ സഹകരണവും പ്രാദേശിക വ്യവസായ സ്ഥാപനങ്ങളുടെ പിന്തുണയും ഉപ യോഗിച്ച് കേരളത്തില്‍ ലോകനിലവാരത്തിലുള്ള മെഡിക്കല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള സൗകര്യം കെ.എം.ടി.സി ഒരുക്കുന്നതാണ്. ഇന്നവേഷന്‍ പാര്‍ക്ക്, ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ബയോ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, സെന്റേഴ്‌സ് ഫോര്‍ ഇന്റര്‍ ഡിസ്പ്ലിനറി റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍, മെഡിക്കല്‍ ടെക്‌നോളജി മാര്‍ക്കറ്റ് പ്ലെയ്‌സ് എന്നിവ സ്ഥാപിക്കാനും കെ.എം.ടി.സി ഉദ്ദേശിക്കുന്നു.

നിയമനങ്ങള്‍

കേരള വാട്ടര്‍ അതോറിറ്റി എം.ഡി. എം. കൗശിഗനെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. ജലവിഭവ സെക്രട്ടറി ഡോ. ബി. അശോകിന് കേരള വാട്ടര്‍ അതോ റിറ്റി എം.ഡിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ രാജമാണിക്യത്തിന് കെ.എസ്.ഐ.ഡി.സി എം.ഡി.യുടെ അധിക ചുമതല നല്‍കും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജരായ പി.എസ്. രാജനെ കേരള ബാങ്ക് സി.ഇ.ഒ ആയി നിയമിക്കാന്‍ തീരുമാനിച്ചു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ട്രഡീഷണല്‍ നോളജ് ഇന്നവേഷന്‍ കേരളയില്‍ 8 താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതി സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍  സി.എം. നാസറിന്റെ നിയമന കാലാവധി 14-11-2019 മുതല്‍ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ധനകാര്യ വകുപ്പ് 2016ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ ആനുകൂല്യം കെ.ടി.ഡി.സിയിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ബാധകമാക്കാന്‍ തീരുമാനിച്ചു. കേരള കെട്ടിട നിര്‍മാണ തൊഴിലാളി ബോര്‍ഡിന്റെ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഒരു അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.  

തലായില്‍ ഫിംഗര്‍ ജെട്ടിക്ക് ഭരണാനുമതി

തലശ്ശേരി തലായ് മത്സ്യബന്ധന തുറമുഖത്തിന്റെ സമീപത്തുള്ള ചാലില്‍ ഗോപാലപ്പേട്ട ഭാഗത്ത് ഫിംഗര്‍ ജെട്ടി നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.  ഗോപാലപ്പേട്ട പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ സുരക്ഷിതമായി അടുപ്പിക്കുന്നതിനാണ് ജെട്ടി നിര്‍മിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറിന്റെ ഭാഗമാണ് ഈ ഘടകം. ഫിംഗര്‍ ജെട്ടിക്ക് 5.23 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

അബ്കാരി ക്ഷേമനിധി പരിധിയില്‍ ലേബലിങ് തൊഴിലാളികളും

അബ്കാരി തൊഴിലാളി ക്ഷേമനിധി നിയമത്തില്‍  അബ്കാരി തൊഴിലാളികളുടെ നിര്‍വചനത്തില്‍ ലേബലിങ് തൊഴിലാളികളെയും ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി. ബില്‍ നിയമമാകുന്നതോടെ ലേബലിങ് തൊഴിലാളികള്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും. അംശദായത്തിനു പുറമെ തൊഴിലുടമകള്‍ അടയ്‌ക്കേണ്ട ഗ്രാറ്റുവിറ്റി വിഹിതം തൊഴിലാളികളുടെ വേതനത്തിന്റെ അഞ്ചു ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

 

 

Latest News