Sorry, you need to enable JavaScript to visit this website.

ജാതി സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഇനി മൂന്നു വര്‍ഷം മാത്രം

തിരുവനന്തപുരം- ജാതി സര്‍ട്ടിഫിക്കറ്റുകളുടെ സാധുതാ കാലയളവ് മൂന്നു വര്‍ഷമെന്ന് പുതുക്കി നിശ്ചയിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു.

ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് പ്രത്യേക ആവശ്യം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് കോടതി വിധിയുമായി ബന്ധപ്പെട്ട് നേരത്തെ 10 വര്‍ഷമായി നിജപ്പെടുത്തുകയും പിന്നീട് ഇത് നീക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം മാറ്റുന്നതിനാണ് ഇപ്പോള്‍ മൂന്നു വര്‍ഷമാക്കി നിശ്ചിയിച്ചിരിക്കുന്നത്.


ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റില്‍ സമയ പരിധി ഒരു വര്‍ഷമാണ്. ഏതെങ്കിലും കോഴ്‌സിന് വേണ്ടി സമര്‍പ്പിക്കുന്ന നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കോഴ്‌സ് കഴിയുന്നതുവരെ പ്രാബല്യമുണ്ടായിരിക്കും. പ്രത്യേക ആവശ്യത്തിനല്ലാതെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സാധുത കാലയളവിനുള്ളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം

 

Latest News