Sorry, you need to enable JavaScript to visit this website.

ചരിത്രത്തിന്റെ ഓർമക്കായി ദിർഇയ ഗെയ്റ്റ് പദ്ധതി

ദിർഇയ ഗെയ്റ്റ് പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ശിലാസ്ഥാപനം നിർവഹിക്കുന്നു. 
ർഇയയിലെ പുരാതന കെട്ടിടങ്ങൾ 
ർഇയയിലെ പുരാതന കെട്ടിടങ്ങൾ 
ർഇയയിലെ പുരാതന കെട്ടിടങ്ങൾ 
ദിർഇയ പദ്ധതി രൂപരേഖാ ചിത്രങ്ങൾ  
ദിർഇയ പദ്ധതി രൂപരേഖാ ചിത്രങ്ങൾ  
ദിർഇയ പദ്ധതി രൂപരേഖാ ചിത്രങ്ങൾ  

റിയാദ് - പൈതൃക, സാംസ്‌കാരിക പദ്ധതിയെന്നോണം ദിർഇയ ഹിസ്റ്റൊറിക്കൽ ഏരിയയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ലക്ഷ്യമിട്ടുള്ള ദിർഇയ ഗെയ്റ്റ് പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ശിലാസ്ഥാപനം നിർവഹിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ ഭൂതകാലത്തിലേക്ക് മടക്കി പ്രാദേശികവും അന്തർദേശീയവുമായ വിനോദ സഞ്ചാര കേന്ദ്രമാക്കി ദിർഇയയെ മാറ്റാനാണ് ശ്രമം. സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ചരിത്ര, സാംസ്‌കാരിക ആകർഷണങ്ങളെയും ആധുനിക നഗരത്തെയും സമന്വയിപ്പിക്കുന്ന ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി ദിർഇയയെ പരിവർത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 


ദിർഇയയിലെ ഏഴു ഗെയ്റ്റുകളെ (വാദി ഹനീഫ ഗെയ്റ്റ്, അൽഗുബ്‌റാ ഗെയ്റ്റ്, മാനിഅ് അൽമരീദി ഗെയ്റ്റ്, ഇമാം മുഹമ്മദ് ബിൻ സൗദ് ഗെയ്റ്റ്, സംഹാൻ ഗെയ്റ്റ്, സൽമാൻ ഗെയ്റ്റ്, മുഹമ്മദ് ഗെയ്റ്റ്) കുറിച്ച സചിത്ര പ്രദർശനം രാജാവ് വീക്ഷിച്ചു. രണ്ടാമത് സൗദി ഭരണകൂടത്തിന്റെ സ്ഥാപകൻ ഇമാം തുർക്കി ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് സൗദ് ഉപയോഗിച്ചിരുന്ന ഖഡ്ഗവും (അൽഅജ്‌റബ് വാൾ) ചടങ്ങിൽ രാജാവ് വീക്ഷിച്ചു.
റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, കിരീടാവകാശിയും ദർഇയ ഗെയ്റ്റ് വികസന അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല രാജകുമാരൻ തുടങ്ങി നിരവധി രാജകുമാരന്മാരും മന്ത്രിമാരും ഗവർണർമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. 


ആഗോള തലത്തിലെ പ്രധാന ചരിത്ര, സാംസ്‌കാരിക, വിനോദ സഞ്ചാര കേന്ദ്രമാക്കി ദിർഇയയെ പരിവർത്തിപ്പിക്കുന്നതിനും 1446 ൽ (ഹിജ്‌റ 850) ഒന്നാമത് സൗദി ഭരണകൂടം സ്ഥാപിക്കപ്പെടുകയും വാദി ഹനീഫയുടെ കരയിൽ ദിർഇയ നഗരം ഉയർന്നുവരികയും ചെയ്തതു മുതൽ സൽമാൻ രാജാവിന്റെ കാലം വരെയുള്ള മാതൃരാജ്യത്തിന്റെ ചരിത്രം വരുംതലമുറയെ പരിചയപ്പെടുത്തുന്നതിനുമാണ് ദിർഇയ ഗെയ്റ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏഴു ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലുള്ള പ്രദേശത്ത് 6400 കോടി റിയാൽ ചെലവഴിച്ചാണ് പുനരുദ്ധാരണ പദ്ധതി പൂർത്തിയാക്കുക. 


പദ്ധതിയുടെ ഭാഗമായി ആറു മ്യൂസിയങ്ങളും സ്ഥാപിക്കും. പ്രാദേശിക, വിദേശ വിഭവങ്ങൾ വിളമ്പുന്ന നൂറിലേറെ റെസ്റ്റോറന്റുകളും ഷോപ്പിംഗ് ഏരിയകളും വിനോദ, കായിക വിനോദ, ഉല്ലാസ കേന്ദ്രങ്ങളും മറ്റും പദ്ധതി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തമായ 20 ലേറെ കമ്പനികൾക്കു കീഴിലെ ഹോട്ടലുകൾ 3100 മുന്തിയ ഹോട്ടൽ മുറികൾ ലഭ്യമാക്കും. കൂടാതെ വാദി ഹനീഫ തീരത്ത് 300 മുറികൾ അടങ്ങിയ റിസോർട്ടുകളും കോൺഫറൻസ്, എക്‌സിബിഷൻ സെന്ററുകളും ഓഡിറ്റോറിയവുമുണ്ടാകും. പദ്ധതിയുടെ ഭാഗമായ നിർമാണ ജോലികൾക്ക് ജനുവരിയിൽ തുടക്കമാകും. 

 

Latest News