ഇതാണോ എയര്‍ ആംബുലന്‍സ്; പാക്കിസ്ഥാനില്‍ വിവാദം

ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ലണ്ടനില്‍ ചികിത്സക്കുപോയ ആഢംബര വിമാനം സമൂഹമാധ്യമങ്ങളില്‍ വിവാദമായി.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2017 ല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നവാസ് ശരീഫ് ഏഴുവര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ചികിത്സക്കായുള്ള ജാമ്യം നേടിയാണ് ലണ്ടനിലേക്ക് പോയത്. നാലാഴ്ചത്തെ ചികിത്സക്ക് ലാഹോര്‍ ഹൈക്കോടതി നിരുപാധിക ജാമ്യമാണ് അനുവദിച്ചത്.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ആഢംബര വിമാനത്തില്‍ മുന്തിരി നിറച്ച ബൗളിനു മുന്നില്‍ 69 കാരനായ നവാസ് ശരീഫ് ഇരിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

എയര്‍ ആംബുലന്‍സിന്റെ അകം കണ്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്നാണ് ട്വിറ്ററില്‍ 20,000 ഫോളോവേഴ്‌സുള്ള അസം ജമീല്‍ എന്നയാള്‍
അടിക്കുറിപ്പ് നല്‍കിയത്.

 

Latest News