മക്ക - കിഴക്കൻ മക്കയിലെ അൽശറായിഅ് ഡിസ്ട്രിക്ടിൽ മാനസിക രോഗിയായ ഇരുപതുകാരന്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു. പിതാവിന് ഗുരുതരമായി പരിക്കേറ്റു. വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിഛേദിച്ച യുവാവ് കത്തിയുമായി വീട്ടിനകത്ത് കയറി സഹോദരനെയും പിതാവിനെയും പലതവണ കുത്തുകയായിരുന്നു. മറ്റു സഹോദരങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.
സുരക്ഷാ സൈനികർ സ്ഥലത്തെത്തി പ്രതിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളയ സഹോദരൻ മണിക്കൂറുകൾക്കകം അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള പിതാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.