Sorry, you need to enable JavaScript to visit this website.

സൽമാൻ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

റിയാദ്- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ വാർഷിക നയപ്രഖ്യാപന പ്രസംഗം ഇന്ന് വൈകിട്ട്. ഏഴാമത് ശൂറാ കൗസിലിന്റെ നാലാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ സൗദി അറേബ്യയുടെ ആഭ്യന്തര, വിദേശ നയങ്ങളും കർമ പദ്ധതികളും രാജാവ് വിശദീകരിക്കുകയും ശൂറാ കൗൺസിലിന്റെ പ്രവർത്തന തത്വങ്ങളും മുൻഗണനകളും നിർണയിക്കുകയും ചെയ്യും.
അടുത്ത ഒരു വർഷത്തേക്ക് ശൂറാ കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖയായിരിക്കും രാജാവിന്റെ നയപ്രഖ്യാപന പ്രസംഗം. ഏഴാമത് ശൂറാ കൗസിലിന്റെ മൂന്നാം വർഷത്തിൽ 65 തവണ കൗൺസിൽ സമ്മേളിക്കുകയും നിയമ നിർമാണവും ഭേദഗതികളുമായും മറ്റും ബന്ധപ്പെട്ട 262 തീരുമാനങ്ങൾ പാസാക്കി അന്തിമാംഗീകാരത്തിന് സൽമാൻ രാജാവിന് സമർപ്പിക്കുകയും ചെയ്തതായി ശൂറാ കൗൺസിൽ സ്പീക്കർ അബ്ദുല്ല ആലുശൈഖ് പറഞ്ഞു.
 

Latest News