Sorry, you need to enable JavaScript to visit this website.

എം.എല്‍.എക്ക് പോലീസ് മര്‍ദനം; പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം- വാളയാര്‍ പെണ്‍കുട്ടികളുടെ വിഷയം ഉന്നയിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.
പോലീസിന്റെ ലാത്തിയടിയില്‍ തലക്ക് പരിക്കേറ്റ ഷാഫിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ നന്ദാവനം പോലീസ് ക്യാമ്പിലേക്കാണ് മാറ്റിയതെന്നും ഈ വിഷയത്തില്‍ ചെയറിന്റെ ഇടപെടലുണ്ടാകണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീര്‍ ആവശ്യപ്പെട്ടു.
കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബില്‍ പാസാക്കുന്നതിനിടെയാണ് ഷാഫിക്ക് മര്‍ദനമേറ്റ വിവരം ഉയര്‍ത്തി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും ചെയറിന്റെ ഇടപെടലുണ്ടാകുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വിഷയം പരിശോധിച്ച് കര്‍ശ്ശനനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാറിന് വേണ്ടി മന്ത്രി എ.കെ.ബാലനും അറിയിച്ചു. എന്നാല്‍ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
    

 

Latest News