ജയ്പൂര്‍- രാജസ്ഥാന്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം. 17 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 11 എണ്ണവും കോണ്‍ഗ്രസ് നേടി. മൂന്നിടത്തു മാത്രം വിജയിക്കാനേ ബി.ജെ.പിക്ക് കഴിഞ്ഞുള്ളൂ. മറ്റു മൂന്നിടത്ത് സ്വതന്ത്രര്‍ക്കാണ് വിജയം. 29 മുനിസിപ്പാലിറ്റികളില്‍ കോണ്‍ഗ്രസിന് പതിനഞ്ചും ബി.ജെ.പിക്ക് ആറും സ്വതന്ത്രര്‍ക്ക് എട്ടുമുണ്ട്.
7942 സ്ഥാനാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്. 26, 27 ദിവസങ്ങളിലായി ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.
ജനങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കിയ അംഗീകാരമാണ് ജനവിധിയെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് പ്രതികരിച്ചു.






