കെ.എസ്.യു മാര്‍ച്ചില്‍ ഷാഫി പറമ്പിലിന് പോലീസ് മര്‍ദനം; നാളെ സംസ്ഥാന വിദ്യാഭ്യാസ ബന്ദ്-video

തിരുവനന്തപുരം- വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എക്ക് പരിക്ക്. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ.എസ്.യു നേതൃത്വം അറിയിച്ചു.
സര്‍വകലാശാലകളിലെ മാര്‍ക്കുദാന വിഷയത്തില്‍ സുതാര്യ അന്വേഷണവും വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടാണ് കെ.എസ്.യു നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ തലക്കും കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന്റെ കൈയ്ക്കും പരിക്കേറ്റത്. തല പൊട്ടി ചോരയൊലിച്ചിട്ടും ഷാഫിയെ ആശുപത്രിയിലെത്തിക്കാതെ പോലീസ് കസ്റ്റഡിയിലെടുത്ത് എ.ആര്‍ ക്യാമ്പിലേക്കു കൊണ്ടുപോയത് വിവാദമായി.
പിന്നീട് പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News