Sorry, you need to enable JavaScript to visit this website.

പിന്നിട്ട വർഷം ഇന്ത്യയിൽ മരിച്ചത് 22,656 കാൽനട യാത്രക്കാർ 

ഇന്ത്യയിൽ റോഡപകടങ്ങൾ ദിനം പ്രതി കൂടിവരുമ്പോൾ ഭീഷണിയാകുന്നത് കാൽനട യാത്രക്കാർക്കാണ്. രാജ്യത്ത് ഓരോ വർഷവും അപകടത്തിൽ മരിക്കുന്ന കാൽനട യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടാകുന്നത്. ഇപ്പോഴിതാ റോഡ് അപകടവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 84% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2014ൽ ഒരു ദിവസം അപകടത്തിൽ മരിച്ച മരിക്കുന്ന കാൽനട യാത്രക്കാരുടെ എണ്ണം 34 ആയിരുന്നുവെങ്കിൽ 2018ൽ അത് 62 ആയി വർധിച്ചു. 2014ൽ 12,330 കാൽനട യാത്രക്കാരാണ് മരിച്ചതെങ്കിൽ 2015ൽ 13,894 പേരും 2016ൽ 15,746 പേരും 2017ൽ 20,457 പേരും 2018ൽ 22,656 പേരുമായി. റോഡുകളുടെ പ്ലാനിംഗിലും ഗതാഗത പരിഷ്‌കരണത്തിലും കാൽനട യാത്രക്കാരുടെ മുൻഗണന അവകാശത്തെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് വേണ്ടത്ര ബോധ്യമില്ലാത്തതോ അവഗണിക്കുന്നതോ ആവാം ഇത്തരം അപകടങ്ങൾ പെരുകാൻ കാരണം.
രാജ്യത്ത് വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ 15 ശതമാനവും കാൽനട യാത്രക്കാരും 2.4 ശതമാനം സൈക്കിൾ യാത്രികരുമാണ്. 34% മരണനിരക്കും ബൈക്ക് അപകടങ്ങളിലാണ്.
2018ലെ റോഡ് അപകടങ്ങളുടെ കണക്ക് പ്രകാരം ഏറ്റവുമധികം കാൽനട യാത്രക്കാർ മരിച്ചത് പശ്ചിമ ബംഗാളിലാണ്. 2,618 പേരാണ് പശ്ചിമ ബംഗാളിൽ മരിച്ചത്. മഹാരാഷ്ട്രയിൽ 2515പേരും ആന്ധ്രാപ്രദേശിൽ 1569 പേരും ദൽഹിയിൽ 420 പേരുമാണ് മരിച്ചത്. നഗരങ്ങളിലെ ഫുട്പാത്തുകളിലെ കൈയേറ്റങ്ങൾ തിരക്കേറിയ റോഡുകളിലേക്ക് ഇറങ്ങിനടക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പലപ്പോഴും മുനിസിപ്പൽ അധികൃതർ തയ്യാറാകുന്നില്ല.

 

Latest News