റിയാദ്- സൗദി അറേബ്യയുടെ മാതൃപട്ടണമായ ദരിയ ചരിത്രകേന്ദ്രമായി പുനസ്ഥാപിക്കുന്ന വിപുലമായ പദ്ധതിക്ക് ഇന്ന് വൈകിട്ട് തറക്കല്ലിടുന്നു.
സാംസ്‌കാരിക പൈതൃക പദ്ധതിക്ക് ദിരിയ ഗേറ്റ് വികസന അതോറിറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നത്. ദരിയയില്‍ പുരാതന മാതൃകയിലുള്ള കെട്ടിടങ്ങളും മറ്റും നിര്‍മിച്ച് പ്രാദേശിക, അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
6400 കോടി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. താമസക്കാരും ടൂറിസ്റ്റുകളം വിദ്യാര്‍ഥികളുമായി ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന കേന്ദ്രമാക്കി മാറ്റുന്ന ദരിയ ടൂറസ്റ്റുകളുടെ മുഖ്യ ആകര്‍ഷണമാകും.
ശിലാസ്ഥാപന ചടങ്ങന്റെ ഭാഗമായി കരിമരുന്ന് പ്രയോഗവും സംഗീത നിശയും ഒരുക്കിയിട്ടുണ്ട്.