Sorry, you need to enable JavaScript to visit this website.

മുസ്‌ലിം  വ്യക്തി നിയമ ബോർഡിന് പുനഃപരിശോധനാ ഹരജി നൽകാനാവില്ലെന്ന്

അയോധ്യ- മുസ്‌ലിം  വ്യക്തി നിയമ ബോർഡിന് പുനഃപരിശോധനാ ഹരജി നൽകാനാവില്ലെന്ന് ഹിന്ദു മഹാസഭ അഭിഭാഷകൻ. 
അയോധ്യ കേസിൽ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകാനുളള അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്  തീരുമാനിച്ചിരുന്നു. 
അയോധ്യ കേസിൽ മുസ്‌ലിം  വ്യക്തി നിയമ ബോർഡ് കക്ഷിയല്ലെന്നും അതുകൊണ്ട് തന്നെ വിധിക്കെതിരെ അപ്പീൽ നൽകാൻ സാധിക്കില്ലെന്നും അഭിഭാഷകനായ വരുൺ സിൻഹ വ്യക്തമാക്കി. 
'കേസിലെ കക്ഷികൾക്ക് മാത്രമേ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ സാധിക്കുകയുളളൂ. സുന്നി വഖഫ് ബോർഡാണ് കേസിലെ കക്ഷി എന്നിരിക്കേ അവരാണ് പുനഃപരിശോധനാ ഹരജി സമർപ്പിക്കേണ്ടത്' എന്നും ഹിന്ദു മഹാസഭാ അഭിഭാഷകൻ വ്യക്തമാക്കി. 
കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് തർക്കഭൂമിയുടെ അവകാശം തെളിയിക്കാൻ മുസ്‌ലിം  കക്ഷികൾക്ക് സാധിച്ചില്ല എന്ന വിധിയിലേക്ക് സുപ്രീം കോടതി എത്തിയത്. ആ വിധിയിൽ എങ്ങനെയാണ് തെറ്റ് കണ്ടെത്താൻ മുസ്‌ലിം  വ്യക്തി നിയമ ബോർഡിന് സാധിക്കുന്നത്' എന്നും വരുൺ സിൻഹ ചോദിക്കുന്നു. വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകാനുളള നീക്കത്തിന് എതിരാണ്  സുന്നി വഖഫ് ബോർഡ്. കേസിലെ മറ്റൊരു പ്രധാന കക്ഷിയായ ഇഖ്ബാൽ അൻസാരിയും പുനഃപരിശോധന വേണ്ട എന്ന നിലപാടിലാണ്. ലഖ്‌നൗവിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിന് ശേഷമാണ് പുനഃപരിശോധനാ ഹരജി നൽകാനും തർക്ക ഭൂമിക്ക് പകരം നൽകിയ അഞ്ച് ഏക്കർ ഭൂമി നിരസിക്കാനും മുസ്ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചത്. സുപ്രീം കോടതി വിധിയിൽ നിരവധി വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും പകരം പളളി സാധ്യമല്ല എന്നുമാണ് ബോർഡ് അംഗം സഫർയാബ് ജിലാനി പ്രതികരിച്ചത്. 

 

Latest News