തിരുവനന്തപുരം- തിരുവനന്തപുരത്ത് ആർ.എസ്.എസ് കാര്യവാഹകിനെ വെട്ടിക്കൊന്നു. ഇന്ന് രാത്രിയുണ്ടായ ആക്രമണത്തിലാണ് ശ്രീകാര്യം ഇടവക്കോട് ശാഖാ കാര്യവാഹ് രാജേഷ് കൊല്ലപ്പെട്ടത്. രാജേഷിന്റെ ഇടതു കൈ അക്രമി സംഘം വെട്ടിമാറ്റിയ സംഘം കൈ സമീപത്തുള്ള പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞു. അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ ശസ്ത്രക്രിയ്യയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. സി.പി.എം ആണ് അക്രമത്തിന് പിന്നിലെന്ന് ആർ.എസ്.എസ് ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തിൽ ഇരു ഭാഗത്തും ആക്രമണമുണ്ടായി. ഇതിന്റെ ഭാഗമായാണ് സംഭവം. സി.പി. എം പ്രാദേശിക നേതാവ് മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആർ.എസ്.എസ് നേതൃത്വത്തിന്റെ ആരോപണം. ഏതാനും ദിവസമായി കനത്ത സംഘർഷമാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്.






