Sorry, you need to enable JavaScript to visit this website.

ടാലൻമാർക്ക്: പ്രവാസികൾക്ക് സ്ഥിരം വരുമാനം  ഉറപ്പ് നൽകുന്ന റിസോർട്ട് പദ്ധതി 

നാട്ടിൽ വിശ്രമ ജീവിതം നയിക്കാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് സ്ഥിരം വരുമാനം ഉറപ്പു നൽകുന്ന പദ്ധതിയുമായി  റിയൽ എസ്‌റ്റേറ്റ് പ്രമുഖരായ 'ടാലൻ മാർക്കി'ന്റെ പുതിയ സംരംഭം. തുടർച്ചയായ സ്ഥിരം വരുമാനത്തിന് പുറമെ മുടക്കുമുതലിന്റെ മൂല്യം വർധിക്കുകയും ചെയ്യുമെന്ന ഉറപ്പുള്ള മികച്ച പദ്ധതിയാണ് 'ടാലൻ മാർക്ക്' മുന്നോട്ടു വെക്കുന്നത്.
പ്രകൃതിഭംഗിയിൽ കുളിച്ചുനിൽക്കുന്ന വയനാട്ടിലെ വൈത്തിരിയിൽ പണിതുയർത്തിയ 'ചിൽഗ്രോവ്' എന്ന് പേരിട്ട 24 റിസോർട്ട് വില്ലകളിൽ ഏതാനും എണ്ണത്തിന്റെ ഉടമയാകാനുള്ള സുവർണാവസരമാണ് പ്രവാസികളെ കാത്തിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലായി ജൈവ വൈവിധ്യമാർന്ന വനത്തിന് നടുവിലാണ് റിസോർട്ടുകൾ ഉയർന്നുനിൽക്കുന്നത്. 
എക്കാലത്തും വിനോദ സഞ്ചാരികളുടെയും ഒഴിവുകാലം ചെലവഴിക്കാനെത്തുന്നവരുടെയും ഇഷ്ട കേന്ദ്രമായ വയനാട്ടിൽ സ്വർഗ തുല്യവും സ്വപ്‌ന സദൃശവുമായ മേഖലയിലാണ് 'ചിൽഗ്രോവ്' റിസോർട്ടുകൾ നിർമിച്ചിരിക്കുന്നത്. ചുറ്റിലും മരങ്ങളും തേയില, കാപ്പിത്തോട്ടങ്ങളുമുള്ള വൈത്തിരിയിലേക്ക് സമീപ നഗരമായ കോഴിക്കോട്ട് നിന്ന് ഒരു മണിക്കൂറിലധികം ഡ്രൈവ് ചെയ്ത് എത്താവുന്ന സ്ഥലത്താണ് റിസോർട്ട് സമുച്ചയം.
ബ്രിട്ടീഷ് വാസ്തുശിൽപങ്ങളിൽ നിന്നും ഫ്രഞ്ച് നിർമാണ ഭംഗിയിൽനിന്നും പ്രചോദനമുൾക്കൊണ്ട് ആധുനിക രീതിയിൽ ലോകോത്തര ഗുണനിലവാരത്തോടെ നിർമിച്ചവയാണ് റിസോർട്ടുകൾ.
പുറത്ത് പ്രകൃതിയുടെ മനോഹാരിതയും അകത്ത് ആധുനികതയോടൊപ്പം സൗന്ദര്യവും സൗകര്യങ്ങളും ചേർത്ത് പ്രശസ്ത ആർക്കിടെക്റ്റുകളുടെ മേൽനോട്ടത്തിൽ നിർമിച്ച ഈ സൗധങ്ങൾ കേരളത്തിന്റെ തന്നെ ടൂറിസ്റ്റ് ഭൂപടത്തിൽ പ്രത്യേക സ്ഥാനം രേഖപ്പെടുത്താൻ പോവുകയാണ്.  
യുവ പ്രൊഫഷണലുൾക്കായി 517 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള 'സ്റ്റുഡിയോ', ബിസിനസുകാർക്കായി 984 സ്‌ക്വയർ ഫീറ്റുള്ള 'മോണോ', കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടുന്നതിനായി 1365 സ്‌ക്വയർ ഫീറ്റുള്ള 'ഡ്യൂ' എന്നിങ്ങനെ മൂന്ന് തരത്തിലാണ് ചിൽഗ്രോവിന്റെ ശിൽപ സംവിധാനം.
കൂടാതെ ഇവിടെയെത്തുന്നവരുടെ ഉല്ലാസത്തിനായി ബാസ്‌കറ്റ് ബാൾ കോർട്ട്, കോൺഫറൻസ് ഹാൾ, ക്ലബ്ബ് ഹൗസ്, ജിം, ബാഡ്മിന്റൺ കോർട്ട്, ഫയർ ക്യാമ്പ്, സോനസ്റ്റീം ബാത്ത്, സ്വിമ്മിംഗ് പൂൾ, റൂഫ് ഗാർഡൻ, ബാർബിക്യൂ സെന്റർ, ജോഗിംഗ് ട്രാക്ക്, സ്‌നൂക്കർ, ആർട്ട് ഗാലറി എന്നിവയും ഒരുക്കിയിട്ടുണ്ട്. 
വർഷത്തിൽ ശരാശരി 2500 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഈ ഭൂപ്രദേശത്തിന്റെ കുളിരു പകരുന്ന അന്തരീക്ഷം ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 
കൂടാതെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, പൂക്കോട് തടാകം, എടക്കൽ ഗുഹ എന്നിവ ഇവിടെനിന്നും ഏതാനും മിനിട്ടുകൾ ഡ്രൈവ് ചെയ്താൽ എത്തുന്നയിടങ്ങളിലാണ് എന്നതും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. 
റിസോർട്ടുകൾ സ്വന്തമാക്കുന്നവർക്ക് വർഷത്തിൽ എപ്പോൾ വേണമെങ്കിലും എത്ര ദിവസം വേണമെങ്കിലും കുടുംബ സമേതം ഇവിടെ താമസിക്കാമെന്നതിന് പുറമെ സഞ്ചാരികൾക്ക് ദിവസ വാടകക്ക് നൽകുക വഴി മികച്ച വരുമാനം നേടാനും സാധിക്കുമെന്ന് ടാലൻമാർക്ക് പ്രതിനിധികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8606 00 11 00 (ഇന്ത്യ), 0558794439, 0571313527 (സൗദി) എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

 

Latest News