റിയാദ്- കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി. അത്തോളി സ്വദേശി നെടിയറമ്പത്ത് അജിത് കുമാറാ(52)ണ് മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 12 വർഷമായി റിയാദ് സിറ്റി ഫ്‌ളവർ ജീവനക്കാരനായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: അനുശ്രീ, പ്രീതിക.






