ജിസാൻ- സ്വബ്‌യ, അബൂഅരീശ് റോഡിൽ യുവതി ഓടിച്ച കാർ അപകടത്തിൽ പെട്ട് ഡ്രൈവറും സഹയാത്രികയും മരണപ്പെട്ടു. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് എതിർ ദിശയിലെ ട്രാക്കിലേക്ക് കയറി മിനി ലോറിയിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഹാകിമ അബൂഅരീശ് സിഗ്നലിനു സമീപമാണ് അപകടമെന്ന് ജിസാൻ റെഡ് ക്രസന്റ് അറിയിച്ചു. അപകടത്തിൽ കാർ നിശ്ശേഷം തകർന്നു. ഗുരുതരമായി പരിക്കേറ്റ യുവതികൾ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ ലോറി ഡ്രൈവറെ റെഡ് ക്രസന്റ് ആംബുലൻസിൽ അബൂഅരീശ് ജനറൽ ആശുപത്രിയിലേക്ക് നീക്കി.