Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദ്യാർഥി കുത്തേറ്റ് മരിച്ചു

നജ്‌റാൻ- ശറൂറയിലെ ഇന്റർമീഡിയറ്റ് സ്‌കൂളിൽ വിദ്യാർഥി കുത്തേറ്റ് മരിച്ചു. രണ്ടു വിദ്യാർഥികൾക്കിടയിലുണ്ടായ സംഘർഷത്തിനിടെ കൂട്ടത്തിൽ ഒരാൾ എതിരാളിയെ കുത്തിക്കൊല്ലുകയായിരുന്നു. സൗദിയിൽ അടുത്ത കാലത്ത് സ്‌കൂളുകളിൽ വിദ്യാർഥികൾക്കിടയിലുണ്ടാകുന്ന സംഘർഷത്തിൽ ജീവൻ നഷ്ടപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. 


രണ്ടു മാസം മുമ്പ് റിയാദിൽ എലിമെന്ററി സ്‌കൂൾ വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. റിയാദ് ലബൻ ഡിസ്ട്രിക്ടിൽ ബിശ്ർ ബിൻ അൽവലീദ് എലിമെന്ററി സ്‌കൂൾ വിദ്യാർഥി മുഅ്തസ്സിനെ സഹപാഠി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുഅ്തസ്സിന്റെ പിതാവ് പിന്നീട് പ്രതിക്ക് നിരുപാധികം മാപ്പ് നൽകി. കഴിഞ്ഞ ഒക്‌ടോബറിൽ ജിദ്ദയിൽ ഇന്റർമീഡിയറ്റ് സ്‌കൂൾ വിദ്യാർഥി ഹുസൈൻ അസീരിയും സ്‌കൂളിനകത്തു വെച്ച് കൊല്ലപ്പെട്ടു. സംഘർഷത്തിനിടെ സഹപാഠിയാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയത്. 

Latest News