Sorry, you need to enable JavaScript to visit this website.

അൽബാഹയിൽ ലേഡീസ്  ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപിക്കും

അൽബാഹ- അൽബാഹ യൂനിവേഴ്‌സിറ്റിയിൽ ലേഡീസ് ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപിക്കുന്നു. യൂനിവേഴ്‌സിറ്റി ഡയറക്ടർ ഡോ. അബ്ദുല്ല അൽഹുസൈനും ഇൻവെസ്റ്റ്‌മെന്റ്, സെൽഫ് റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സൂപ്പർവൈസർ ജനറൽ ഡോ. സുൽത്താൻ അൽഗാംദിയും പദ്ധതിയുടെ പ്ലാനുകളും നിർമാണ പുരോഗതിയും നേരിട്ട് വിലയിരുത്തി.

നിശ്ചിത മാനദണ്ഡങ്ങൾക്കും പ്ലാനുകൾക്കും അനുസൃതമായി പദ്ധതി നടപ്പാക്കാൻ കരാർ നേടിയ കമ്പനിക്ക് യൂനിവേഴ്‌സിറ്റി ഡയരക്ടർ നിർദേശം നൽകി. അത്യാധുനിക മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഡ്രൈവിംഗ് സ്‌കൂൾ നിർമിക്കുന്നതെന്ന് ഇൻവെസ്റ്റ്‌മെന്റ്, സെൽഫ് റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സൂപ്പർവൈസർ ജനറൽ ഡോ. സുൽത്താൻ അൽഗാംദി പറഞ്ഞു.

Latest News