Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ് കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്; പുനപരിശോധന ഹരജി നൽകും, അഞ്ചേക്കർ സ്വീകരിക്കില്ല

ന്യൂദൽഹി- ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്ത്രിന് വിട്ടുകൊടുത്ത സുപ്രീം കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹരജി നൽകാൻ മുസ്്‌ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചു. ഇക്കാര്യം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഏതാനും സമയത്തിനകം ഇക്കാര്യത്തിൽ ഔഗ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അയോധ്യ തർക്ക ഭൂമി കേസിലെ ഭരണഘടന ബെഞ്ച് വിധിക്ക് എതിരെ പുനഃപരിശോധന ഹർജി നൽകാനാണ് മുസ്്‌ലിം വ്യക്തി നിയമ ബോർഡ് യോഗത്തിൽ തീരുമാനം. പള്ളി നിർമ്മാണത്തിനുള്ള അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കേണ്ട എന്നും ബോർഡ് തീരുമാനിച്ചു. മുസ്്‌ലിം വ്യക്തിനിയമ ബോർഡിൽ ഇത് സംബന്ധിച്ച് ഭിന്നതയുണ്ടായിരുന്നു. പുനപരിശോധന ഹരജി നൽകണം എന്ന നിലപാടാണ് അസദ്ദുദ്ദീൻ ഉവൈസി എടുത്തത്. എന്നാൽ സുന്നി വഖഫ് ബോർഡിന് ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമായിരുന്നു.
 

Latest News