Sorry, you need to enable JavaScript to visit this website.

പഞ്ചാബില്‍ ദളിതന് ക്രൂരമര്‍ദ്ദനം: വെള്ളത്തിന്  പകരം മൂത്രം കുടിപ്പിച്ചെന്ന് പരാതി

ചണ്ഡീഗഡ്- പഞ്ചാബില്‍ ദളിത് യുവാവിന് ക്രുരമര്‍ദ്ദനം. സംഗ്രൂര്‍ ജില്ലയില്‍ 37 കാരനായ ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായാണ് പരാതി. നാലംഗ സംഘം തൂണില്‍ കെട്ടിയിട്ട് തന്നെ മര്‍ദ്ദിച്ചതായി പരിക്കേറ്റയാള്‍ പറയുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കാലുകള്‍ മുറിച്ച് മാറ്റിയതായും പൊലീസ് അറിയിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലാണ് (പിജിഐഎംആര്‍) ഇയാളെ പ്രവേശിപ്പിച്ചതെന്ന് സംഗ്രൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്ദീപ് ഗാര്‍ഗ് പറഞ്ഞു. ഐപിസി സെക്ഷന്‍ 302 പ്രകാരം കൊലപാതക ശ്രമത്തിന് പ്രതികള്‍ക്കെതിരെ കേസെടുത്തതായും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 21 ന് ചങ്കലിവാല ഗ്രാമവാസിയായ ദലിതന്‍, റിങ്കുവെന്നയാളും സുഹൃത്തുക്കളുമായി വാക്കേറ്റമുണ്ടായതായും ഗ്രാമവാസികളുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്‌നം അവസാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നവംബര്‍ 7 ന് റിങ്കു ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തിടെ വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Latest News