കൊല്ലം- കണ്ണനല്ലൂർ പള്ളിമണ്ണിൽ യുവാവിനെ മൂന്നംഗസംഘം കുത്തിക്കൊന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ പള്ളിമൺ പുലിയില ചരുവിള വീട്ടിൽ ആദർശാണ്(24)കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ആദർശിന്റെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് ശേഷമായിരുന്നു സംഭവം. ഇതിൽ പങ്കെടുത്ത് മടങ്ങാനൊരുങ്ങുമ്പോഴാണ് അക്രമണമുണ്ടായത്. മുഖ്യപ്രതി രാമനെ പോലീസ് പിടികൂടി. ജ്യോതി, സുനി എന്നീ പ്രതികൾ ഒളിവിലാണ്.






