വാട്‌സാപ്പില്‍ വീണ്ടും അപകടം; അജ്ഞാത നമ്പറില്‍ നിന്ന് വിഡിയോ ലഭിച്ചവര്‍ സൂക്ഷിക്കുക

വാട്‌സാപ്പ് വോയ്സ് കോളിലൂടെ ഫോണില്‍ കയറിക്കൂടി വിവരങ്ങള്‍ ചോര്‍ത്തുന്ന ഇസ്രായില്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉണ്ടാക്കിയ കോലാഹലം അവസാനിക്കും മുമ്പ് പുതിയൊരു സൈബര്‍ ആക്രമണം കൂടി പുറത്തുവന്നു. ഇത്തവണ MP4 ഫോര്‍മാറ്റിലുള്ള വിഡിയോകള്‍ വഴിയാണ് ഫോണ്‍ ഹാക്കിങ്. അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ഈ വിഡിയോ ഫയലുകള്‍ തുറന്നാല്‍ അത് നാമറിയാതെ ഒരു ചാര സോഫ്റ്റ്‌വെയര്‍ ഫോണില്‍ സ്വമേധയാ ഇന്‍സ്റ്റോള്‍ ചെയ്യും. ഇതോടെ ഫോണിന്റെ നിയന്ത്രണം ലോകത്തെവിടെയോ ഒളിച്ചിരിക്കുന്ന ഹാക്കറുടെ കയ്യിലാകും. MP4 ഫോര്‍മാറ്റിലുള്ള വിഡിയോ ഫലയലുകള്‍ ലഭിച്ചവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് കമ്പനി. 'അതീവ ഗുരുതരം' എന്ന വിഭാഗത്തിലാണ് ഈ സ്‌പൈവെയര്‍ ആക്രമണത്തെ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇസ്രായിലി സൈബര്‍ചാര കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മ്മിച്ച പെഗാസസ് എന്ന ചാര വൈറസിനു സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസിന്റേയും പ്രവര്‍ത്തനമെന്ന് വാട്‌സാപ്പ് ഉടമകളായ ഫെയ്‌സ്ബുക്ക് അറിയിച്ചു. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് തുടങ്ങി ഏതു പ്ലാറ്റ്‌ഫോമിലുമുള്ള ഡിവൈസുകളേയും ഇതു ബാധിക്കും. വ്യക്തിപരമായ വാട്‌സാപ്പ് അക്കൗണ്ടും ബിസിനസ് അക്കൗണ്ടുകളും ഈ ആക്രമണത്തിന് നേരിട്ടേക്കാം.  ഏറ്റവും പുതിയ സെക്യൂരിറ്റ് അപ്‌ഡേറ്റിലൂടെ ഈ വൈറസ് ആക്രമണം വരാനുള്ള പഴുത് അടച്ചിട്ടുണ്ടെന്ന് വാട്‌സാപ്പ് പറയുന്നു.
 

Latest News