പൊന്നാനിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

മലപ്പുറം-പൊന്നാനി കുണ്ടുകടവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കുണ്ടുകടവ് പുളിക്കല്‍ കടവ് ജംഗ്ഷനില്‍ ശനി അര്‍ദ്ധരാത്രിയോടെയാണ് അപകടം.

തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചെറായില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ നൗഷാദിനെ  ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പൊന്നാനി ഭാഗത്ത് നിന്ന് വന്നതായിരുന്നു ലോറി. പൊന്നാനി പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ പോയി തിരൂരിലേക്ക് മടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.

 

Latest News