ന്യൂദല്‍ഹി- റണ്‍വേയില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കുറ്റത്തിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നാല് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. ജൂലൈ 14-ന് ചെന്നൈ എയര്‍പോര്‍ട്ടിലായിരുന്നു നടപടിക്കാധാരമായ സംഭവം. അഹമ്മദാബാദിലേക്കുള്ള വിമാനം ടേക്ക് ഓഫിനു മുമ്പ് റണ്‍വേയില്‍ നിശ്ചിത പോയിന്റില്‍ നിര്‍ത്തുന്നതിന് ചെന്നൈ എയര്‍ കണ്‍ട്രോള്‍ (എടിസി) നല്‍കിയ നിര്‍ദേശം പൈലറ്റുമാര്‍ ലംഘിക്കുകയായിരുന്നു. വിമാനത്തിന്റേയും യാത്രക്കാരുടേയും സുരക്ഷ അപകടത്തിലാക്കിയ സംഭവത്തില്‍ പൈലറ്റുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.