Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അര്‍ബന്‍ നക്‌സലുകളെ അടിച്ചമര്‍ത്താന്‍  അമിത് ഷായുടെ നിര്‍ദ്ദേശം

ന്യൂദല്‍ഹി-അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് അമിത് ഷായുടെ നിര്‍ദ്ദേശം.
സിആര്‍പിഎഫിനാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. തീവ്രവാദികള്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ക്രമസമാധാന പാലനം നടത്തണമെന്നും സിആര്‍പിഎഫിനോട് അമിത് ഷാ നിര്‍ദ്ദേശിച്ചു.ജമ്മുകശ്മീരിലെ തീവ്രവാദികളോടും മധ്യ ഇന്ത്യയിലെ മാവോയിസ്റ്റ് വിമതരോടും മാത്രമല്ല അര്‍ബന്‍ നക്‌സലുകള്‍ക്കെതിരേയും പോരാടണമെന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു. 
അടുത്ത ആറുമാസത്തിനുള്ളില്‍ ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ഫലപ്രദവും നിര്‍ണ്ണായകവുമായ പ്രചാരണം നടത്തണമെന്നും അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെയും അവര്‍ക്ക് സഹായം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കേണ്ടത് ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. 
ഭീമ കൊറെഗാവ് വിഷയത്തില്‍ മാവോയിസ്റ്റുകളെ പിന്തുണച്ചെന്നാരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ ഈ പ്രസ്താവന. അര്‍ബന്‍ നക്‌സലുകളോട് ഞങ്ങള്‍ യാതൊരു അനുഭാവവും കാണിക്കില്ലയെന്ന് നേരത്തെതന്നെ അമിത് ഷാ പറഞ്ഞിരുന്നു. ഗോത്രമേഖലയില്‍ ഭീകരത അഴിച്ചുവിടുകയും പാവപ്പെട്ട ആദിവാസി ജനതയെ ഉപയോഗിക്കുകയും ചെയ്യുന്ന ഇവരോടും ഇവരുടെ ഏജന്റുമാരോടും ഞങ്ങള്‍ക്ക്  സഹതാപമില്ലയെന്നാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ അമിത് ഷാ പറഞ്ഞത്.

Latest News