ഔദ്യോഗിക ആവശ്യത്തിന് ദല്‍ഹിയിലെത്തിയ ഗോവ പോലീസ് മേധാവി ഹൃദയാഘാതം മൂലം മരിച്ചു

ന്യൂദല്‍ഹി- ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ദല്‍ഹിയില്‍ എത്തിയ  ഗോവ ഡിജിപി പ്രണബ് നന്ദ ശനിയാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരിച്ചു. 1988 ബാച്ച് ഐപിഎസ് ഓഫീസറായ നന്ദ മാര്‍ച്ചിലാണ് ഗോവ പോലീസ് മേധാവിയായി ചുമതലയേറ്റത്. അരുണാചല്‍ പ്രദേശ്, മിസോറാം, കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട കേഡര്‍ ഉദ്യോഗസ്ഥനാണ്. ഐജി ജസ്പാല്‍ സിങ് ആണ് മരണ വിവരം പുറത്തുവിട്ടത്. നന്ദയുടെ ഭാര്യ സുന്ദരി പുതുച്ചേരി മുന്‍ പോലീസ് മേധാവിയാണ്.
 

Latest News