രക്ഷിക്കാനെത്തിയവര്‍ യുവതിയെ പീഡിപ്പിച്ചു; നാല് പേര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ജോലി വാഗ്ദാനം വിളിച്ചുവരുത്തിയ ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. യുവതിയുടെ നിലവിളി കേട്ട് രക്ഷിക്കാന്‍ എത്തിയ യുവാക്കള്‍ പീഡിപ്പിക്കുകയും ചെയ്തു. നോയിഡയിലെ സെക്ടര്‍ 63യിലെ പോലീസ് പോസ്റ്റില്‍നിന്ന് 500 മീറ്റര്‍ അകലെയാണ് സംഭവം.

ജോലിയുടെ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എക്‌സ്‌പോര്‍ട്ട് കമ്പനിയിലെ പ്യൂണും പരിചയക്കാരനുമായ രവി എന്നയാളാണ് 21 കാരിയെ വിളിച്ചുവരുത്തിയത്.

സമീപത്ത് ആളുകള്‍ കയറാത്ത  പാര്‍ക്കിലേക്ക് കൂട്ടികൊണ്ടുപോയാണ് രവി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.   പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നത് കേട്ടെത്തിയ രണ്ട് യുവാക്കള്‍ രവിയെ അടിച്ചോടിച്ചു. തുടര്‍ന്ന് ഗുദ്ദു, ഷമു എന്നീ യുവാക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ വിളിച്ചുവരുത്തിയ തങ്ങളുടെ സുഹൃത്തുക്കളായ ബ്രിജ്കിഷോര്‍, പീതാംബര്‍, ഉമേഷ് എന്നിവരും പീഡിപ്പിച്ചു.  

സംഘം യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ യുവതി തന്നെ നടന്നു ചെന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. യുവതിയെ ഉടന്‍ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായും എന്നാല്‍ മാനസിക ആഘാതത്തില്‍ നിന്നും മുക്തി നേടിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ട് പ്രതികള്‍ക്കായി തിരയുന്നു. രവിയെയാണ് പോലീസ് ആദ്യം പിടികൂടിയത്. ഇയാളും പെണ്‍കുട്ടിയും നല്‍കിയ മൊഴിയനുസരിച്ച് ബ്രിജ്കിഷോറിനെയും പീതാംബറിനെയും  ഉമേഷിനെയും പോലീസ് പിടികൂടി. എന്നാല്‍ ഗുദ്ദുവും ഷമുവും ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25,000 രൂപ പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

 

 

 

Latest News