ഉമ്മന്‍ചാണ്ടി രാജിവെക്കും, പകരം കെ.വി തോമസ്

കൊച്ചി- കെവി തോമസിനെ എഐസിസി ജനറല്‍ സെക്രട്ടറി ആക്കാന്‍ കരുനീക്ക0 തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് നിഷേധിച്ചതിനു പിന്നാലെ പാര്‍ട്ടിയില്‍ ഏതെങ്കിലും ചുമതലയില്‍ പ്രൊ. കെവി തോമസ് എത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.  ഇതിനായി അദ്ദേഹം തന്റെ ഡല്‍ഹി ബന്ധങ്ങള്‍ ഉപയോഗിച്ച് ശ്രമം തുടങ്ങിയതായാണ് വിവരം. സോണിയയുമായുള്ള അടുപ്പ0 അദ്ദേഹത്തിന് പുതിയ പദവി ലഭിക്കുന്നതിനു സഹായകമായേക്കും. 
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമോ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമോ കെവി തോമസിന് നല്‍കണം എന്നായിരുന്നു അദ്ദേഹത്തോട് അടുപ്പമുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം.പാര്‍ട്ടി എന്ത് ചുമതല ഏല്‍പ്പിച്ചാലും അതേറ്റെടുക്കുമെന്ന് കെവി തോമസ് തന്നെ പ്രഖ്യാപിച്ചിരുന്നു. 
എന്നാല്‍, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ബെന്നി ബഹനാന്‍ എത്തുകയും കെപിസിസിയുടെ ചുമതലയില്‍ അദ്ദേഹ0 താല്‍പര്യം കാട്ടിയതുമില്ല.ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഡല്‍ഹിയിലെത്തിയ കെവി തോമസ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍, കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് വരുന്നതിനു അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സോണിയയ്ക്കും കെവി തോമസിനെ എഐസിസി ഭാരവാഹിയാക്കുന്നതിനു താല്പര്യമുണ്ട്. 


 

Latest News