ചിദംബരത്തിന് ജാമ്യമില്ല; ജയില്‍ മോചനം തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി- ഐഎന്‍എക്‌സ് മീഡിയ വിദേശ പണമിടപാടു കേസില്‍ കുറ്റാരോപിതനായ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അദ്ദേഹത്തെ ജയില്‍മോചിതനാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഓഗസ്റ്റിലാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം നല്‍കുന്നതിനു തൊട്ടുമുമ്പായി സമാനമായ മറ്റൊരു കേസില്‍ ഉള്‍പ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ കസ്റ്റഡിയില്‍ 85 ദിവസം ചിദംബരം പൂര്‍ത്തിയാക്കി. ഇതില്‍ ഏറിയ പങ്കും തിഹാര്‍ ജയിലിലാണ്. ചിദംബരത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും കുറ്റത്തില്‍ സജീവ പങ്കുണ്ടെന്ന ആരോപണം നേരിടുന്നുണ്ടുവെന്നും ജാമ്യം നിഷേധിച്ച് ജഡ്ജി സുരേഷ് കൈത് പറഞ്ഞു.
 

Latest News