അയോധ്യയിൽ രാമക്ഷേത്രം; ഷിയ വഖഫ് ബോർഡ് ചെയർമാൻ അരലക്ഷം രൂപ സംഭാവന നൽകി

ലഖ്‌നൗ- അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള സുപ്രീം കോടതി വിധി മികച്ചതാണെന്നും ക്ഷേത്രത്തിന് 51,000 രൂപ സംഭാവന നൽകുന്നുവെന്നും ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്‌വി. അയോധ്യയിൽ രാമക്ഷേത്രത്തിന് ഉത്തർപ്രദേശ് വഖഫ് ബോർഡ് അനുകൂലമാണെന്നും സാധ്യമായതിൽ ഏറ്റവും മികച്ച വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാമൻ മുസ്്‌ലിംകളുടെ കൂടി മുൻഗാമിയാണെന്നും അദ്ദേഹത്തിന്റെ ജന്മസ്ഥാനത്ത് ക്ഷേത്രം നിർമ്മിക്കുന്നതിന് അനുകൂലമാണെന്നും വസീം വ്യക്തമാക്കി. അയോധ്യയിൽ എപ്പോൾ രാമക്ഷേത്രം നിർമ്മിച്ചാലും ഷിയ വഖഫ് ബോർഡ് ഇതിന് അനുകൂലമായിരിക്കുമെന്നും ഇത് ലോകം മുഴുവനുമുള്ള രാമഭക്തർക്ക് അഭിമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News