ജിസാൻ - ജിസാനിലെ അൽദായിറിൽ സുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ റെയ്ഡിനിടെ 365 ഇഖാമ, തൊഴിൽ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. ആലുമുഹമ്മദിലെ അൽഹുറ മലയിലെ ഗുഹകളിലും മറ്റും ഒളിച്ചുകഴിഞ്ഞിരുന്നവരാണ് പിടിയിലായത്. മയക്കുമരുന്ന് അടക്കമുള്ള നിരോധിത വസ്തുക്കൾ കടത്തുന്ന മേഖലയിൽ പ്രവർത്തിച്ചവരും നിയമ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. ദുഷ്‌കരവും ദുർഘടവുമായ മലമ്പ്രദേശത്തെ ഗുഹകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. മയക്കുമരുന്നും വൻ സിഗരറ്റ്, പാൻ ശേഖരവും റെയ്ഡിനിടെ പിടിച്ചെടുത്തു. ഇവരെ നാടുകടത്തും.