Sorry, you need to enable JavaScript to visit this website.

 വാണിജ്യ വഞ്ചന:  മൊത്ത വ്യാപാര സ്ഥാപനത്തിന്  രണ്ടു ലക്ഷം പിഴ

ഹായിൽ - വാണിജ്യ വഞ്ചനാ കേസിൽ മൊത്ത വ്യാപാര സ്ഥാപനത്തിന് ഹായിൽ ക്രിമിനൽ കോടതി രണ്ടു ലക്ഷം റിയാൽ പിഴ ചുമത്തി. സൗദി പൗരൻ ഫഹദ് ബിൻ സഅദ് ബിൻ ഖുലൈഫ് അൽറശീദിയുടെ ഉടമസ്ഥതയിൽ ഹായിലിൽ പ്രവർത്തിക്കുന്ന റൈഹാന ഫുഡ്സ്റ്റഫ് എസ്റ്റാബ്ലിഷ്‌മെന്റിനാണ് പിഴ. ഭക്ഷ്യവസ്തുക്കളുടെ മൊത്ത വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരുകളിലുള്ള പാക്കറ്റുകളിൽ ഗുണമേന്മ കുറഞ്ഞ കാപ്പിയും കുങ്കുമവും നിറച്ച് തട്ടിപ്പുകൾ നടത്തുകയായിരുന്നു. ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെ ഭക്ഷ്യവസ്തുക്കൾ മോശം രീതിയിൽ സൂക്ഷിക്കുകയും ഭക്ഷ്യവസ്തുക്കളിലെ വാണിജ്യ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തതായും വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിൽ കണ്ടെത്തിയ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും സൗദി പൗരന്റെ സ്വന്തം ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്.

Latest News