Sorry, you need to enable JavaScript to visit this website.

സമീപകാല കോടതി വിധികളില്‍ ബാഹ്യ സ്വാധീനമുണ്ടോയെന്ന്  പരിശോധിക്കും- സീതാറാം യെച്ചൂരി

കോഴിക്കോട്- ശബരിമല കേസില്‍ സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ച്യൂരി. ശബരിമല റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ കോഴിക്കോട് മാധ്യമപ്രവള്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്‌റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ എന്ത് വേണമെന്നത് കോടതി വിധി പഠിച്ച ശേഷം വ്യക്തമാക്കാമെന്നും യെച്ചൂരി പറഞ്ഞു.
സമീപകാലത്തുണ്ടായ കോടതി വിധികളില്‍ ബാഹ്യസ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കേസില്‍ റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടതിനെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും സമീപകാലത്തുണ്ടായ കോടതി വിധികളില്‍ ബാഹ്യസ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികള്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് പിബി ചര്‍ച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കും. അയോധ്യ, ശബരിമല , റാഫേല്‍ വിധികളുടെ പശ്ചാത്തലത്തിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. 
കോടതിവിധി അനുസരിച്ച് തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പ്രതികരിച്ചു. ഹര്‍ജി വിശാല ബെഞ്ചിലേക്ക് വിട്ട സാഹചര്യത്തില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി രാഷ്ട്രീയ ലാഭത്തിനായി ആരും ഉപയോഗിക്കരുതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. കോടതിയെ തര്‍ക്കവിഷയമാക്കരുത്. കോണ്‍ഗ്രസിന്റെ ഓരോ നേതാക്കള്‍ക്കും ഓരോ നിലപാടാണ്. വിശ്വാസികള്‍ക്ക് സമാധാനപരമായി സന്നിധാനത്ത് ദര്‍ശനം നടത്താനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മലചവിട്ടാന്‍ യുവതികള്‍ എത്തിയാല്‍ അത് അപ്പോള്‍ നോക്കാമെന്നും വിജയരാഘവന്‍ പറഞ്ഞു.

Latest News