Sorry, you need to enable JavaScript to visit this website.

ജീവന്‍ വെടിയാനുള്ള അവകാശം അനുവദിച്ച് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് 

വെല്ലിംഗ്ടണ്‍- തന്റെ ജീവിതം അവസാനിപ്പിക്കാന്‍ ഒരു വ്യക്തിയ്ക്ക് നിയമപരമായി തീരുമാനിക്കാന്‍ അവകാശം നല്‍കുന്ന ബില്ലിന് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് അംഗീകാരം നല്‍കി. 51നെതിരെ 69 പേരുടെ പിന്തുണ നേടി വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കാണ് പാര്‍ലമെന്റ് അന്ത്യം കുറിച്ചത്. ഇത് പ്രാബല്യത്തിലാവുക ജനങ്ങളുടെ ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാകും. ഹിതപരിശോധന അടുത്ത വര്‍ഷം നടക്കും. ജനം അനുകൂലമായി വിധിയെഴുതിയാല്‍ ഇത് നിയമമാവും. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് മെഡിക്കല്‍ സഹായത്തോടെയുള്ള മരണം സാധ്യമാക്കാനാണ് നിയമം. പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ ഈ നിയമമാറ്റത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. നയം നിയമമാക്കുന്നതിലേക്ക് എത്തിക്കാനുള്ള ഹിതപരിശോധനയ്ക്ക് അനുകൂലമായി ഇവര്‍ വോട്ട് രേഖപ്പെടുത്തി. നിയമത്തിന് എതിരെ നൂറുകണക്കിന് പേര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധങ്ങള്‍ നടത്തി. 
ന്യൂസിലാന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുടെ ആവശ്യമായിരുന്നു ഹിതപരിശോധന. എന്നാല്‍ പാര്‍ലമെന്റ് അംഗീകരിക്കും മുന്‍പ് ജനങ്ങള്‍ക്ക് മുന്നില്‍ വോട്ടിനിടണമെന്നായിരുന്നു അവരുടെ ആവശ്യം. ന്യൂസിലാന്‍ഡിലെ ജനങ്ങള്‍ തെരഞ്ഞെടുത്തവരെങ്കിലും നമ്മുടെ മനഃസാക്ഷിയെ തെരഞ്ഞെടുത്തിട്ടില്ല, ന്യൂസിലാന്‍ഡ് ഫസ്റ്റ് എംപി ട്രേസി മാര്‍ട്ടിന്‍ പറഞ്ഞു. 2017 മുതല്‍ പാര്‍ലമെന്റിന്റെ എന്‍ഡ് ഓഫ് ലൈഫ് ചോയ്‌സ് ബില്ലില്‍ എട്ട് പാര്‍ലമെന്ററി സംവാദങ്ങളും റെക്കോര്‍ഡ് 39,000 സബ്മിഷനു കളും നടന്നിട്ടുണ്ട്. ആറ് മാസത്തില്‍ താഴെ രോഗനിര്‍ണയം നടത്തിയവരെ മാത്രമേ ഇത് ഇപ്പോള്‍ ഉള്‍ക്കൊള്ളുന്നുള്ളൂ, അതേസമയം മുമ്പ് കഠിനവും ഭേദപ്പെടുത്താനാവാത്തതുമായ അവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ മതി നിയമമമാക്കല്‍ എന്നും ഭേദഗതി കൊണ്ടുവന്നതാണ്. ഇനി ഹിതപരിശോധനയില്‍ ജനങ്ങള്‍ എന്ത് തീരുമാനിക്കുമെന്നാണ് അറിയാനുള്ളത്. അടുത്തിടെ ഒരു സര്‍വേയില്‍ 72 ശതമാനം പേര്‍ ജീവിതം അവസാനിപ്പിക്കാനായുള്ള അവകാശത്തെ പിന്തുണച്ചിരുന്നു.

Latest News