Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്ക് വാളിൽനിന്ന് ആവശ്യമില്ലാത്തവ ഒഴിവാക്കാം 

ഫേസ്ബുക്ക് വാളിൽ എന്തെല്ലാം ഉൾക്കൊള്ളിക്കണമെന്ന് ഇനി ഉപയോക്താക്കൾക്ക് തീരുമാനിക്കാം. പേജ് കസ്റ്റമൈസ് ചെയ്യുവാനുള്ള സംവിധാനമാണ് ഫേസ്ബുക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 
ഫേസ്ബുക്കിന്റെ ഈ സംവിധാനം ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. ഐഒഎസ് ഉപയോക്താക്കൾക്ക് ടാബുകൾ നീക്കം ചെയ്യാൻ ഇപ്പോൾ തന്നെ സാധിക്കും. ആൻഡ്രോയ്ഡ് ഫോണുകളിൽ ഈ സൗകര്യം ലഭിക്കാൻ ഏതാനും ആഴ്ചകൾ കൂടി കാത്തിരിക്കേണ്ടിവരും.
ഉപയോക്താക്കൾക്ക് തങ്ങളുടെ വാളിൽനിന്ന് ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കാനുള്ള സൗകര്യമുണ്ട്. മാർക്കറ്റ്, പ്ലേസസ്, ഇവന്റ്സ്, പ്രോഫൈൽ, ഫ്രണ്ട് റിക്വസ്റ്റുകൾ, ന്യൂസ് തുടങ്ങിയവ ആവശ്യമില്ലെങ്കിൽ  വാളിൽ നിന്ന് നീക്കം ചെയ്യാം. ആളുകൾക്ക് അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങളുമായി കണക്റ്റുചെയ്യുന്നത് എളുപ്പമാക്കുന്നതിനും ഫേസ്ബുക്ക് ആപ്ലിക്കേഷനിൽ ലഭിക്കുന്ന അറിയിപ്പുകൾ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഷോർട്ട്കട്ട് ബാർ സംവിധാനം വികസിപ്പിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. 

Latest News