ആൾക്കൂട്ട ആക്രമണത്തിനിരയായി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ

മലപ്പുറം- പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ആക്രമണത്തിന് ഇരയായ യുവാവ് വിഷം കഴിച്ച് മരിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ എടരിക്കോട് പുതുപ്പറമ്പ് പൊറ്റയിൽ ഷാഹിർ(22) മരിച്ച കേസിലാണ് അറസ്റ്റ്. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുൽ ഗഫൂർ(28), മുഹമ്മദ് ഷരീഫ്(36), ഏലപ്പറമ്പൻ ബഷീർ(45)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 
കോട്ടക്കൽ പുതുപ്പറമ്പിൽ താമസിക്കുന്ന നിലമ്പൂർ സ്വദേശി പൊറ്റയിൽ ഹൈദരലിയുടെ മകൻ ഷാഹിർ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ചു മരിച്ചത്. യുവതിയുടെ വീട്ടുകാർക്ക് മരണത്തിൽ പങ്കുള്ളതായി ഷാഹിറിന്റെ കുടുംബം ആരോപിച്ചിരുന്നു. മകൻ പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നൂറിലേറെ വരുന്ന ആൾക്കൂട്ടമാണ് ചതിയിൽപ്പെടുത്തി മകനെ കൊലപ്പെടുത്തിയതെന്ന് ഷാഹിറിന്റെ കുടുംബം ആരോപിച്ചിരുന്നു.
 

Latest News