Sorry, you need to enable JavaScript to visit this website.

സുപീം കോടതി വരെ പറയുന്നു; കാവൽക്കാരൻ കള്ളനാണെന്ന്- പരാമര്‍ശത്തിന് രാഹുലിന് മുന്നറിയിപ്പ്

ന്യൂദൽഹി- റഫാൽ കരാറിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ സുപ്രീം കോടതി വരെ പറയുന്നു, കാവൽക്കാരൻ കള്ളനാണെന്ന്'- എന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ രാഹുൽ ഗാന്ധി ശ്രദ്ധിക്കണമെന്നും ആവർത്തിക്കരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുൽ നടത്തിയ പരാമർശത്തിനെതിരെ ബിജെപി എം.പി മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത്. വിഷയത്തിൽ താൻ നടത്തിയ പരാമർശത്തിൽ സുപ്രീം കോടതിയുടെ പേര് ഉപയോഗിച്ചതിൽ രാഹുൽ നിരുപാധികം മാപ്പപേക്ഷ നൽകിയിരുന്നു. ഈ ഹരജിയിലും കോടതി വാദം പൂർത്തിയാക്കിയിരുന്നു. രാഹുലിന്റെ മാപ്പപേക്ഷ കോടതി നിരുപാധികം സ്വീകരിക്കുകയാണെന്നും ചീഫ ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ അവരുടെ പരാമർശങ്ങൾ ശ്രദ്ധിക്കണം. കോടതിയെ വിവാദങ്ങളിലേക്ക്് വലിച്ചിഴക്കരുത്. ഭാവിയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ കാണിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

Latest News