ആധാര്‍ വിലാസം മാറ്റുന്നതിന് നടപടികള്‍ എളുപ്പമാക്കി

ന്യൂദല്‍ഹി- ആധാര്‍ കാര്‍ഡിലെ വിലാസം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലളിതമാക്കി. നിലവില്‍ കേന്ദ്ര ഐഡന്റിറ്റി ഡാറ്റാ ശേഖരത്തിലുള്ള വിലാസത്തില്‍നിന്ന് വ്യത്യസ്തമായ വിലാസം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തമായി ഡിക്ലറേഷന്‍  നല്‍കിയാല്‍ മതി.

വിലാസ മാറ്റത്തിനുള്ള  നടപടികള്‍ ലഘൂകരിക്കണമെന്ന ആവശ്യം ദീര്‍ഘകാലമായി ഉയരുന്നതാണ്. സംസ്ഥാനങ്ങള്‍ മാറി ജോലി ചെയ്യുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മറ്റും ആധാറിലെ വിലാസ മാറ്റം അനിവാര്യമാണ്.  

ആധാറില്‍ ജന്മനാടിന്റെ വിലാസമുള്ളതിനാല്‍  ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന പ്രദേശങ്ങളില്‍  ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സാധിച്ചിരുന്നില്ല.

ആധാറില്‍ റെസിഡന്‍ഷ്യല്‍ വിലാസം ഉണ്ടായിരിക്കെ തന്നെ  ജോലി ചെയ്യുന്ന സ്ഥലത്തെ വിലാസം നല്‍കാം.  ഉപഭോക്താവിനെ തിരച്ചറിയുന്നതിനായി ബാങ്കുകള്‍ ആവശ്യപ്പെടുന്ന കെവൈസി  ഫോം നല്‍കുമ്പോള്‍ അഭിമുഖീരിക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്.

 

Latest News