Sorry, you need to enable JavaScript to visit this website.

റിയാദിൽ 509 നിയമ ലംഘനങ്ങൾ കണ്ടെത്തി; ഏഴ് വിദേശികള്‍ പിടിയില്‍

റിയാദിലെ വ്യാപാര സ്ഥാപനത്തിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ  പരിശോധന നടത്തുന്നു. 

റിയാദ് - റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് രണ്ടാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ 509 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് 557 സ്ഥാപനങ്ങൾക്ക് ലേബർ ഓഫീസുകൾ വാണിംഗ് നോട്ടീസ് നൽകി.

മുസാഹ്മിയയിൽ പോലീസുമായി സഹകരിച്ച് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടെ ഇഖാമ, തൊഴിൽ നിയമ ലംഘകരായ ഏഴു വിദേശികൾ പിടിയിലായി. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു.

റിയാദ് പ്രവിശ്യയിൽ പെട്ട നഗരങ്ങളിൽ രണ്ടാഴ്ചക്കിടെ 5,087 വ്യാപാര സ്ഥാപനങ്ങളിലാണ് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയതെന്ന് റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഡോ. യൂസുഫ് അൽസയ്യാലി പറഞ്ഞു. 

 

 

Latest News