Sorry, you need to enable JavaScript to visit this website.
Tuesday , August   04, 2020
Tuesday , August   04, 2020

ജിദ്ദയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ- കോർണിഷിൽ കുഴഞ്ഞുവീണ് സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം കോണോംപാറ ചുങ്കം നിഷാദ് മാട്ടുമ്മൽ സലാം (38) നിര്യാതനായി. കഴിഞ്ഞ വെള്ളിയാഴ്ച സ്‌പോൺസർക്കൊപ്പം നടക്കാനിറങ്ങിയപ്പോൾ കോർണിഷിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സൗദി ജർമൻ ആശുപത്രയിൽ ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മൂന്ന് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. എട്ട് വർഷത്തോളമായി ഹൗസ് ഡ്രൈവർ വിസയിൽ ജോലി ചെയ്യുന്ന നിഷാദ് 
വീടു നിർമ്മിച്ച് താമസമാക്കിയ ശേഷം എട്ട് മാസം മുമ്പാണ് ജിദ്ദയിൽ തിരിച്ചെത്തിയത്. മൃതദേഹം മക്കയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.  പിതാവ് അബ്ദുൽ സലാം. മാതാവ്: നസീമ. ഭാര്യ: ഷംന. രണ്ട് മക്കളുണ്ട്.

Latest News