Sorry, you need to enable JavaScript to visit this website.

കർണ്ണാടകയിലെ വിമത എം.എൽ.എമാർ അയോഗ്യർ തന്നെയെന്ന് സുപ്രീം കോടതി

ദൽഹി - കർണ്ണാടകയിലെ വിമത എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. എന്നാൽ അയോഗ്യതക്ക് കാലാവധി നിശ്ചയിക്കാൻ സ്പീക്കർക്ക് അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഇതുവഴി ഇവർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിയമ തടസ്സമില്ലാതായി. 
എംഎൽഎമാർ കോടതിയെ സമീപിച്ച രീതി അംഗീകരിക്കാനാവില്ല. ആദ്യം ഹൈക്കോടതിയെ സമീപിക്കണമായിരുന്നു. രാജിവെച്ചാലും സ്പീക്കർക്ക് അയോഗ്യരാക്കാമെന്നും കോടതി പറഞ്ഞു. എം.എൽഎമാരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരം സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു. 
ജസ്റ്റിസുമാരായ രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. 

Latest News