രണ്ട് പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച യുവതി റിമാന്റില്‍

മഞ്ചേരി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച് പണം വാങ്ങിയെന്ന കേസില്‍ തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ 34കാരിയെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കീഴടങ്ങിയ യുവതിയെ തിരൂര്‍ ഡിവൈഎസ്പി കെ സുരേഷ്ബാബു അറസ്റ്റ് ചെയ്ത് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.  

പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് റിമാന്റിലായത്.

പട്ടിക വര്‍ഗ്ഗത്തിലെ  കുറിച്യ വിഭാഗത്തില്‍പ്പെട്ട 15, 13 വയസ്സുള്ള കുട്ടികളാണ് പരാതിക്കാര്‍.  പരാതിയെ തുടര്‍ന്ന് കുട്ടികളെ മലപ്പുറം സ്നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ വളപട്ടണത്തിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ച് മാതാവിന്റെ കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ കാഴ്ച വെച്ചതായി പരാതിയുണ്ട്.  

കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചതായി മറ്റൊരു കേസും പരപ്പനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

 

 

Latest News