കൊല്‍ക്കത്ത- നഗരത്തില്‍ അര്‍ദ്ധരാത്രി മദ്യപിച്ചു വാഹനമോടിച്ച യുവതിയെ പിടികൂടിയ പൊലീസ് പുലിവാലു പിടിച്ചു. ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈ പാസില്‍ വച്ചാണ് നിശാ പാര്‍ട്ടി കഴിഞ്ഞു വരികയായിരുന്ന യുവതിയേയും രണ്ടു സുഹൃത്തുക്കളേയും പിടികൂടിയത്. നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു നിന്ന കാര്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് മൂവരം അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ നടപടികളിലേക്ക് നീങ്ങാനൊരുങ്ങവെയാണ് 40തിനോട് അടുത്ത പ്രായമുള്ള യുവതി ഒരു അത്യപൂര്‍വ്വ കോഴയുമായി പൊലീസില്‍ നിന്ന് തടിയൂരാന്‍ ശ്രമിച്ചത്.
ആദ്യം രക്ഷപ്പെടുത്താന്‍ വന്ന ഒരു ടാക്‌സി ഡ്രൈവറെ യുവതി അടിച്ചു. പിറകെ എത്തിയ പോലീസ് മൂവരേയും വാഹനത്തില്‍ നിന്ന് ഇറക്കുകയായിരുന്നു. പൊടുന്നനെ യുവതി പൊലീസുകാരനെ അടുത്തേക്ക് വലിച്ച് കെട്ടിപ്പിടിച്ച് തുരുതുരെ മുത്തം വച്ച് കുഴക്കുകയായിരുന്നു. പകച്ചു പോയ പോലീസുകാരന് രക്ഷപ്പെടാന്‍ ഒടുവില്‍ വനിതാ പോലീസിന്റെ സഹായം വേണ്ടി വന്നു. പിന്നീട് മൂവരേയും ബിധാന്‍നഗര്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
അപകടകരമായി വാഹനമോടിച്ച കുറ്റം ചുമത്തി യുവതിക്കെതിരെ കേസെടുത്തു. മോശം പെരുമാറ്റത്തിനും കേസെടുത്തിട്ടുണ്ട്്. കോഴയായി മുത്തം നല്‍കി പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പോലീസ് പറഞ്ഞു.






