കിംഗ് ഫഹദ് കോസ്‌വേയിൽ അമിത വേഗത്തിന് പിഴ 

ദമാം- സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ അമിത വേഗത്തിന് ബഹ്‌റൈൻ ട്രാഫിക് പോലീസ് ഇന്നലെ മുതൽ പിഴ ചുമത്താൻ തുടങ്ങി. കോസ്‌വേയിൽ ബഹ്‌റൈൻ ഭാഗത്താണ് ബഹ്‌റൈൻ ട്രാഫിക് പോലീസിന്റെ നടപടി. കോസ്‌വേയിലെ കൂടിയ വേഗപരിധി 100 കിലോമീറ്ററാണ്. ബഹ്‌റൈൻ വാഹനങ്ങൾക്കു മാത്രമല്ല, സൗദി വാഹനങ്ങൾക്കും പിഴ ചുമത്തും. കടുത്ത തിരക്കുള്ള സമയങ്ങളിൽ കോസ്‌വേയിലെ തിരക്കിന് ശമനം കാണുന്നതിനും ഗതാഗതം എളുപ്പമാക്കുന്നതിനും ശാശ്വത പരിഹാരങ്ങളുണ്ടാക്കണമെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. 
 

Latest News