വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വെടിവെച്ചു കൊന്നു

ന്യൂദല്‍ഹി- വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയെ വെടിവെച്ചു കൊന്നു. ഗുരുഗ്രാമിലെ ബിലാസ്പൂര്‍ മേഖലയിലെ ഭോരാ ഖുര്‍ദ് സ്വദേശിയായ സരിതയെയാണ് സോംബിര്‍ സിംഗ് എന്നയാള്‍ കൊലപ്പെടുത്തിയത്. ജില്ലാ തലത്തില്‍ തായ്‌ക്കൊണ്ടോ താരമാണ് സരിത.


 പുലര്‍ച്ചെ സരിതയുടെ വീട്ടിലെത്തിയ സോംബിര്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. നിഷേധിച്ച സരിതക്കുനേരെ യുവാവ് വെടിവെക്കുകയായിരുന്നു. നിരന്തരമായി വിവാഹാഭ്യര്‍ഥ നടത്തിയ സോംബിര്‍ യുവതിയെ പലതവണ ശല്യം ചെയ്തിരുന്നു. എന്നാല്‍ ജോലിയില്ലാത്തതിനാല്‍ സോംബിറിനെ വിവാഹം ചെയ്യാന്‍ സരിത തയ്യാറായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News