ഹൃദയാഘാതം; വേങ്ങര സ്വദേശി ജുബൈലിൽ മരിച്ചു

ദമാം- മലപ്പുറം വേങ്ങര സ്വദേശി ജുബൈലിൽ ഹൃദയാഘാതം മൂലം മരിച്ചു.  ജുബൈൽ. മലപ്പുറം വേങ്ങര, കണ്ണാടിപ്പടി പരപ്പൻചിന, ഗാന്ധി കുന്നിൽ പറാട്ട് ബിബീഷാ(38) വയസ്സ്)ണ് മരിച്ചത്.  പത്തു വർഷമായി ജുബൈലിൽ ട്രെയ്‌ലർ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഇന്നലെ അർദ്ധ രാത്രിയിൽ ജോലി കഴിഞ്ഞു ട്രെയ്‌ലർ പാർക്ക് ചെയ്യുന്നതിനായി അടുത്തുള്ള പെട്രോൾ സ്‌റ്റേഷനിൽ എത്തി അൽപ സമയത്തിനുള്ളിൽ നെഞ്ചു വേദന വരികയും കുഴഞ്ഞു വീഴുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനു ആംബുലൻസ് എത്തിയെങ്കിലും തൽക്ഷണം മരണം സംഭവിച്ചു.  ഭാര്യ: ബീന, മക്കൾ: അശ്വജിത്, ആർദ്ര ലക്ഷ്മി. പിതാവ്: അയ്യപ്പൻ. മാതാവ്: യശോദ. ജുബൈൽ സെൻട്രൽ ആശുപ്രത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

Latest News